ഡെങ്കിപ്പനി പടരുന്നു; ബോധവൽക്കരണവും, ഫോഗ്ഗിങ്ങും, പൊതു ശുചികരണവും നടത്തി വടകര നഗരസഭ ആരോഗ്യ വിഭാഗം

ഡെങ്കിപ്പനി പടരുന്നു; ബോധവൽക്കരണവും, ഫോഗ്ഗിങ്ങും, പൊതു ശുചികരണവും നടത്തി വടകര നഗരസഭ ആരോഗ്യ വിഭാഗം
Jul 26, 2025 05:37 PM | By Sreelakshmi A.V

വടകര: (truevisionnews.com) നഗരസഭ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസ്, അസിസ്റ്റന്റ് എജുക്കേഷൻ ഓഫീസ് എന്നിവിടങ്ങളിൽ പതിനഞ്ചോളം പേർക്ക് ഡെങ്കിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം ഡെങ്കിപ്പനി ബോധവൽക്കരണവും, ഫോഗ്ഗിങ്ങും, പൊതു ശുചീകരണവും നടത്തി.

നഗരസഭ ഒന്തം റോഡ്, അശോക തീയേറ്റർ പരിസരവും സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലും ഫോഗിങ്ങ് നടത്തി. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ പരിശോധന നടത്തിയതിൽ നഗരസഭ ജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പല ഓഫീസുകളും കൃത്യമായി മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്ന് കണ്ടെത്തി.

വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെടുന്ന മുറയ്ക്ക് കേരള മുൻസിപ്പൽ ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും ക്ലീൻ സിറ്റി മാനേജർ അറിയിച്ചു. പൊതു ശുചീകരണത്തിന് നഗരസഭ ആരോഗ്യവിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമ പി കെ, അനിൽകുമാർ ടി, അജിന പി എന്നിവർ നേതൃത്വം നൽകി. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരിസര ശുചിത്വവും ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിന് ഓഫീസുകൾക്ക് ക്ലീൻ സിറ്റി മാനേജർ കെ പി രമേശൻ നിർദ്ദേശം നൽകി.

Vadakara Municipality Health Department conducts awareness fogging and public sanitation

Next TV

Related Stories
വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

Jul 26, 2025 10:55 PM

വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ...

Read More >>
മനഃസാക്ഷിയില്ലേ ...! ആയഞ്ചേരി നടപ്പാതയിൽ ലോറിയിൽ മാലിന്യങ്ങൾ കൊണ്ട് തള്ളിയതായി പരാതി

Jul 26, 2025 10:28 PM

മനഃസാക്ഷിയില്ലേ ...! ആയഞ്ചേരി നടപ്പാതയിൽ ലോറിയിൽ മാലിന്യങ്ങൾ കൊണ്ട് തള്ളിയതായി പരാതി

ആയഞ്ചേരി നടപ്പാതയിൽ ലോറിയിൽ മാലിന്യങ്ങൾ കൊണ്ട് തള്ളിയതായി...

Read More >>
മണിയൂരിൽ കരട് വോട്ടർപട്ടിക നിഷേധിച്ചതായി പരാതി; പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണം -കേരള കോൺഗ്രസ്സ് ( ജേക്കബ്)

Jul 26, 2025 09:57 PM

മണിയൂരിൽ കരട് വോട്ടർപട്ടിക നിഷേധിച്ചതായി പരാതി; പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണം -കേരള കോൺഗ്രസ്സ് ( ജേക്കബ്)

കരട് വോട്ടർ പട്ടിക നൽക്കുന്നതിൽ നിന്നും സംസ്ഥാനത്തെ അംഗികൃത രാഷ്ടീയപാർട്ടിയായ കേരള കോൺഗ്രസ്സ് ( ജേക്കബ്) നെ അവഗണിച്ചതായി...

Read More >>
മായാതെ മറക്കാതെ ; വിലങ്ങാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മാത്യു മാസ്റ്ററുടെ അനുസ്മരണം 30 ന്

Jul 26, 2025 09:46 PM

മായാതെ മറക്കാതെ ; വിലങ്ങാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മാത്യു മാസ്റ്ററുടെ അനുസ്മരണം 30 ന്

വിലങ്ങാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മാത്യു മാസ്റ്ററുടെ അനുസ്മരണം 30...

Read More >>
നേരിൻ്റെ നല്ല പാഠവുമായി മേമുണ്ട സ്കൂൾ വിദ്യാര്‍ഥികള്‍; സ്വര്‍ണാഭരണം ഉടമക്ക് കൈമാറി

Jul 26, 2025 09:26 PM

നേരിൻ്റെ നല്ല പാഠവുമായി മേമുണ്ട സ്കൂൾ വിദ്യാര്‍ഥികള്‍; സ്വര്‍ണാഭരണം ഉടമക്ക് കൈമാറി

നേരിൻ്റെ നല്ല പാഠവുമായി മേമുണ്ട സ്കൂൾ വിദ്യാര്‍ഥികള്‍; സ്വര്‍ണാഭരണം ഉടമക്ക്...

Read More >>
'വ'  രണ്ടാം പതിപ്പ് ; രാജ്യാന്തര പുസ്തകോത്സവത്തിന് വീണ്ടും വടകരയിൽ കളമൊരുങ്ങുന്നു

Jul 26, 2025 01:04 PM

'വ' രണ്ടാം പതിപ്പ് ; രാജ്യാന്തര പുസ്തകോത്സവത്തിന് വീണ്ടും വടകരയിൽ കളമൊരുങ്ങുന്നു

രാജ്യാന്തര പുസ്തകോത്സവം 'വ'യുടെ രണ്ടാം പതിപ്പിന് വടകരയിൽ...

Read More >>
Top Stories

//Truevisionall