തിരുവള്ളൂർ : (vatakara.truevisionnews.com) പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ഗുണമേന്മ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റവന്യൂ ജില്ല ഉർദു അക്കാദമി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്യാരി ഉർദു സെമിനാറിന് തുടക്കമായി. പതിനേഴ് സബ്‌ജില്ല കേന്ദ്രങ്ങളിലായി വരും ദിവസങ്ങളിൽ പ്യാരി ഉർദു സെമിനാറും ശില്പശാലയും നടക്കുന്നതാണ്.
തോടന്നൂർ ബി ആർ സി യിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഹാജറ നിർവഹിച്ചു. കെ.യു.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി സുരേഷ് മുഖ്യാതിഥിയായി. എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ പ്യാരി ഉർദു (ഉർദു ഭാഷാ പരിപോഷണ പദ്ധതി) ശില്പശാലക്ക് ജില്ലാ അക്കാദമിക് കോർഡിനേറ്റർ യൂനുസ് വടകര, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം വി.കെ സരിത എന്നിവർ നേതൃത്വം നൽകി.


തോടന്നൂർ ബി ആർ സി ട്രെയിനർ വി.ലെനീഷ് അധ്യക്ഷനായ ചടങ്ങിൽ ബി.ആർ.സി ട്രെയിനർ എം.കൃഷ്ണ കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ അബ്ദുൽ മജീദ്,റഫീഖ് മത്തത്ത്, നിഷ.എൻ, സ്മിത.കെ എന്നിവർ സംബന്ധിച്ചു. 'കേരളത്തിലെ ഉർദു ഭാഷ വളർച്ചയും വികാസവും എസ് എം സർവറിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി തോടന്നൂർ സബ്‌ജില്ല സെമിനാറിൽ ഹബീബ എൻ, സമീമ വില്യാപ്പിള്ളി എന്നിവർ ക്ലാസ് എടുത്തു .
Language growth and development Pyari Urdu district-level seminar begins