മണിയൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരത്തെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർ പട്ടിക നൽക്കുന്നതിൽ നിന്നും സംസ്ഥാനത്തെ അംഗികൃത രാഷ്ടീയപാർട്ടിയായ കേരള കോൺഗ്രസ്സ് ( ജേക്കബ്) നെ അവഗണിച്ചതായി പരാതി. മണിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പാർട്ടി ലെറ്റർ പാഡിൽ കത്ത് നൽക്കിയിട്ടും കരട് വോട്ടർ പട്ടിക നൽക്കിയില്ലെന്നാണ് പരാതി . പാർട്ടിക്ക് അംഗികാരമില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദമെന്ന് കേരള കോൺഗ്രസ്സ് ( ജേക്കബ്) പരാതിയിൽ പറഞ്ഞു.
ദേശീയ പാർട്ടികൾക്കും , സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി കരട് വോട്ടർപട്ടിക നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി. മറ്റ് പഞ്ചായത്തുകളിൽ കരട് വോട്ടർ പട്ടിക നൽകിയിട്ടും പക്ഷപാതപരമായി പ്രവർത്തിക്കുന്ന മണിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്ബ്) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. ഷഫീക്ക് തറോപ്പൊയിൽ, യൂസഫ് പള്ളിയത്ത്, കെ മൊയ്തു, പ്രദീപ് ചോമ്പാല, പി കെ സനീഷ്, പി ബബീഷ് എന്നിവർ സംസാരിച്ചു.
Kerala Congress (Jacob) complains about rejection of draft voter list in Maniyoor