വടകര: ( vatakara.truevisionnews.com ) വിലങ്ങാട് ഉരുൾ പൊട്ടലിൽ പ്രദേശത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സ്വന്തം ജീവൻ ബലിയർപ്പിച്ച കുളത്തിങ്കൽ മാത്യു മാസ്റ്ററുടെ ഒന്നാം ചരമദിനം ആചരിക്കുന്നു. മടപ്പള്ളി കോളേജിൽ 1983 - 88 കാലഘട്ടങ്ങളിൽ പഠിക്കുകയും കേരള വിദ്യാർത്ഥി ജനത പ്രസ്ഥാനത്തിൽ അണിചേർന്ന് നേതൃനിരയിൽ എത്തുകയും ചെയ്ത മാത്യു മാസ്റ്ററെയാണ് ആകാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ ഓർമ്മിക്കുന്നത്. സൗഹൃദ കൂട്ടായ്മയുടെ അനുസ്മരണം ജൂലായ് 30 വൈകിട്ട് നാല് മണിക്ക് വടകര എടോടിയിലെ എം.പി.വീരേന്ദ്രകുമാർ ഹാളിൽ വച്ചാണ് അനുസ്മരണ പരിപാടി നടക്കുന്നത്.
Memorial for Mathew Master, who lost his life in a vilangad landslide, on the 30th