വടകര: സമയം ചൊവ്വാഴ്ച രാവിലെ 10.30. കൈനാട്ടിയിലെ ഒജീന്‍ ഹോട്ടിലലിലെ പാചക തൊഴിലാളികള്‍ ഉച്ച ഭക്ഷണത്തിനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടന്നായിരുന്നു ഹോട്ടലിന്റെ അടുക്കളയിലേക്ക് സമീപത്തെ കെട്ടിടം തകര്‍ന്ന് വീഴാന്‍ തുടങ്ങിയത്.


ഉടന്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും പുറത്തേക്ക് ഓടുകയായിരുന്നു. 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് രാവിലെ പെയ്ത കനത്ത മഴയില്‍ തകര്‍ന്നത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലെത്തി സമീപത്തെ മറ്റ്് കെട്ടിടങ്ങളിലേയും ആളുകളെ ഒഴിപ്പിച്ചു.
സാധനങ്ങളും പൂര്‍ണ്ണമായും മാറ്റി. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കെട്ടിടം ഏറ്റൈടുത്തത്തിനാല്‍ പല സ്ഥാപനങ്ങളും കെട്ടിടത്തില്‍ ഒഴിഞ്ഞ് പോയിരുന്നു. കെട്ടിടം ഉടന്‍ തന്നെ പൂര്‍ണ്ണമായും പൊളിച്ചു മാറ്റുമെന്നും അപകടാവസ്ഥ നീക്കം ചെയ്തതായും റവന്യു അധികൃതര്‍ അറിയിച്ചു.
കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.
danger situation kainatti oojin hotel NH bypass