---
title: "കെ. ശാന്തകുമാരി നിര്യാതയായി "
english_title: "K. Shanthakumari passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49072/k-shanthakumari-passed-away"
published_at: "2022-06-15T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9e27cd45fe_SHANTHAKUMARI.jpg"
keywords: []
---

# കെ. ശാന്തകുമാരി നിര്യാതയായി 

> **Lead Summary:** **എടച്ചേരി: ** കോഴിക്കോട് ജില്ലാ കൗൺസിൽ മുൻ പ്രസിഡൻ്റും സിപിഐ എം നേതാവും, ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറുമായിരിക്കെ അന്തരിച്ച കെ ബാലൻ മാസ്റ്ററുടെ ഭാര്യ എടച്ചേരിയിലെ കണ്ണോത്ത് ശാന്തകുമാരി നിര്യാതയായി.

## Article Content

**എടച്ചേരി: ** കോഴിക്കോട് ജില്ലാ കൗൺസിൽ മുൻ പ്രസിഡൻ്റും സിപിഐ എം നേതാവും, ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറുമായിരിക്കെ അന്തരിച്ച കെ ബാലൻ മാസ്റ്ററുടെ ഭാര്യ എടച്ചേരിയിലെ കണ്ണോത്ത് ശാന്തകുമാരി നിര്യാതയായി.

ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മറ്റി അംഗമായ ശാന്തകുമാരി സിപിഐ എം ടൗൺ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. എടച്ചേരി ഗ്രാമപഞ്ചായത്ത് മുൻ ഭരണ സമിതി അംഗവുമായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മുട്ടു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്ന് വൈകിട്ട് കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്കാരം നാളെ കാലത്ത് 11 മണിക്ക് എടച്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. മക്കൾ റോജ (റിട്ട. അധ്യാപിക ചെറുമാവിലായി എൽ പി സ്കൂൾ കണ്ണൂർ) ,സുധീർകുമാർ (സീനിയർ മാനേജർ കേരള ബാങ്ക് വടകര ) അഡ്വ.സുനിൽകുമാർ ( നാദാപുരം ബാർ കൗൺസിൽ ) അഡ്വ. വിനോദ്. ( വടകര ബാർ കൗൺസിൽ ).

മരുമക്കൾ: എം കെ പവിത്രൻ (എം.കെ പി മാവിലായി റിട്ട. കാർഷിക വകുപ്പ് ),രശ്മി (അസിസ്റ്റൻറ് മാനേജർ കേരള ബാങ്ക് ഓർക്കാട്ടേരി ).അഡ്വ ബിന്ദു സോമൻ( വടകര ബാർ കൗൺസിൽ )ശാലിനി (അധ്യാപിക വെള്ളമുണ്ട ഹയർ സെക്കണ്ടറി).

സഹോദരങ്ങൾ: പത്മാവതി, സരസ്വതി, ആലിയോട്ട് ബാലകൃഷ്ണൻ (ആധാരം എഴുത്ത് എടച്ചേരി- സി പി ഐ എം പയന്തോങ്ങ് ബ്രാഞ്ച് അംഗം), പ്രസന്ന (മൊകേരി ), പ്രഭാസിനി (വടയം) ഉഷ, രമേശ് ആലിയോട്ട് (കല്ലാച്ചി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49072/k-shanthakumari-passed-away)