---
title: "ഒഞ്ചിയത്ത് കൗതുകമുണര്‍ത്തി  നാഗശലഭം"
english_title: "naga salabha found in onchiyam grama panchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5506/naga-salabha-found-in-onchiyam-grama-panchayath"
published_at: "2021-10-16T14:38:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a969a2aeab_salabham .jpg"
keywords: []
---

# ഒഞ്ചിയത്ത് കൗതുകമുണര്‍ത്തി  നാഗശലഭം

> **Lead Summary:** **ഒഞ്ചിയം : **ഒഞ്ചിയത്ത് കൗതുകമുണര്‍ത്തി നാഗശലഭം. ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പരേതനായ പാറയുള്ള പറമ്പത്ത് ഗോപാലന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അപൂര്‍വ്വ ഇനം ചിത്രശലഭം.

## Article Content

**ഒഞ്ചിയം : **ഒഞ്ചിയത്ത് കൗതുകമുണര്‍ത്തി നാഗശലഭം. ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പരേതനായ പാറയുള്ള പറമ്പത്ത് ഗോപാലന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അപൂര്‍വ്വ ഇനം ചിത്രശലഭം.

ചിറകുകളുടെ വിസ്താരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശലഭമായി കരുതുന്ന അറ്റ്‌ലസ് മോത്ത് ഇനത്തില്‍പ്പെട്ടതാണ് ഈ നിശാശലഭം.

ഇതിന് 24.5 സെന്റിമീറ്റര്‍ നീളവും 12.4 സെന്റീമീറ്റര്‍ വീതിയുമുണ്ട്. ചിറകുകള്‍ക്ക് സര്‍പ്പത്തിന്റെ ആകൃതിയായതിനാല്‍ ഇതിനെ നാഗ ശലഭമെന്നും വിളിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5506/naga-salabha-found-in-onchiyam-grama-panchayath)