---
title: "മണപ്പുറത്ത് വൈദ്യുതി ഭവൻ വേണം; മന്ത്രിക്ക് നിവേദനം സമർപ്പിച്ചു "
english_title: "We need a power house in Manappuram; A petition was submitted to the minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72600/we-need-a-power-house-in-manappuram-a-petition-was-submitted-to-the-minister"
published_at: "2022-10-05T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d3d4280ef6_.jpg"
keywords: []
---

# മണപ്പുറത്ത് വൈദ്യുതി ഭവൻ വേണം; മന്ത്രിക്ക് നിവേദനം സമർപ്പിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി:** മണപ്പുറത്ത് കെ എസ് ഇ ബിയുടെ കൈവശമുള്ള 83 സെന്റ് സ്ഥലത്ത് സെക്ഷൻ ഓഫീസും, സർക്കിൾ ഓഫീസ്സ്റ്റോറും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് ആദിയൂർ എം പി വി സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.

## Article Content

**ഓർക്കാട്ടേരി:** മണപ്പുറത്ത് കെ എസ് ഇ ബിയുടെ കൈവശമുള്ള 83 സെന്റ് സ്ഥലത്ത് സെക്ഷൻ ഓഫീസും, സർക്കിൾ ഓഫീസ്സ്റ്റോറും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് ആദിയൂർ എം പി വി സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.

അപേക്ഷയിൽ പറഞ്ഞ കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് വൈദ്യുത വകുപ്പ് മന്ത്രി ഉറപ്പുനൽകി.

എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാറിന്റെ യും എൽ ജെ ഡി നേതാക്കളായ എം കെ ഭാസ്കരൻ, ഇ പി ദാമോദരൻ മാസ്റ്റർ എന്നിവയുടെ സാന്നിധ്യത്തിലാണ് നിവേദനം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72600/we-need-a-power-house-in-manappuram-a-petition-was-submitted-to-the-minister)