വടകര: 26മുതൽ ഡിസംബർ 1 വരെ വടകര നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഗ്രീൻ പ്രോട്ടോക്കാൾ പാലിച്ചുകൊണ്ട് നടത്തുന്നതിന്റെ ഭാഗമായി നവംബർ 26 ന് നടക്കുന്ന രചന മത്സരത്തിൽ പങ്കെടുക്കുന്ന 1500 മത്സരാർത്ഥികൾക്ക് നൽകാനുള്ള പേപ്പർ പേന നിർമ്മാണ പരിശീലനം വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു .
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാനുമായ പ്രജിത എ. പി ഉദ്ഘാടനം ചെയ്തു .
പരിപാടിവേദികളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വല്ലം മടയുന്നതിനുള്ള കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള മത്സരം നവംബർ 26 ന് നടക്കുമെന്നും കലോത്സവം പൂർണമായും ഹരിത ചട്ടം പാലിച്ചു നടപ്പിലാക്കുമെന്നും ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹരിയാലി ഡയറക്ടർ മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു.
ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ യൂനുസ് വടകര സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ബെല്ല ആശംസകൾ അർപ്പിച്ചു. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ക്രാഫ്റ്റ് അധ്യാപിക മെർലിൻ കൊറിയ പരിശീലനത്തിന് നേതൃത്വം നൽകി.
വടകര ഉപ ജില്ലയിലെ സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.അധ്യാപകരായ കവിത വി , ദിൽന പി എം, മുഹമ്മദ്.എ. എം , നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ ഷംന.പി, അക്താബ് റോഷന്‍, ദൃശ്യ. ഡി.ഹരിത കർമ സേന അംഗങ്ങളായ ദിവ്യ. കെ , ഷിംന. സി എന്നിവർ നേതൃത്വം നൽകി.
Revenue District Arts Festival: Fully following green protocol