---
title: "തിലകമായി; നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം; മേമുണ്ട സ്കൂളിന്റെ അഭിമാനമായി പാർവണ.ജി"
english_title: "First place in four events; Parvana.G as the pride of Memunda School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82891/first-place-in-four-events-parvanag-as-the-pride-of-memunda-school"
published_at: "2022-12-01T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63889c376e94b_5.jpg"
keywords: []
---

# തിലകമായി; നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം; മേമുണ്ട സ്കൂളിന്റെ അഭിമാനമായി പാർവണ.ജി

> **Lead Summary:** ** വടകര:** ഹയർസെക്കണ്ടറി വിഭാഗം മലയാളം കവിതാലാപനം, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിനി പാർവണ ജി. തിരുവാതിര മത്സരത്തിലും പാർവണക്ക് A ഗ്രേഡ് ഉണ്ട്.

## Article Content

** വടകര:** ഹയർസെക്കണ്ടറി വിഭാഗം മലയാളം കവിതാലാപനം, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിനി പാർവണ ജി. തിരുവാതിര മത്സരത്തിലും പാർവണക്ക് A ഗ്രേഡ് ഉണ്ട്.

ദേശഭക്തിഗാനം ടീം ലീഡറായിരുന്നു പാർവണ. ഓവറോളിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോൾ മേമുണ്ട സ്കൂളിന് വേണ്ടി 25 പോയിന്റ് നേടിക്കൊടുക്കാൻ പാർവണക്ക് സാധിച്ചു.

മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ് മാഷുടെയും, മേമുണ്ട സ്കൂൾ അധ്യാപിക കെ വി ഷീന ടീച്ചറുടെയും രണ്ടാമത്തെ മകളാണ് പാർവണ. നേരത്തെ ഹൈസ്ക്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കഥാപ്രസംഗം, കവിത, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിൽ സംസ്ഥാന വിജയിയായിരുന്നു പാർവണ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82891/first-place-in-four-events-parvanag-as-the-pride-of-memunda-school)