വടകര: ഉഷാറായി തന്നെ കന്നിയങ്കം. ഇനി സംസ്ഥാന കലോത്സവത്തിൽ കാണാം. 61ാ മത് ജില്ലാ കലോത്സവം സമാപിച്ചിരിക്കെ ഹയർസെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കൊയിലാണ്ടി.
ടീം ലീഡർ കാർത്തിക ബി.എസിന്റെ നേതൃത്വത്തിൽ 7 ഗായിക സംഘമാണ് ഗാനമാലപിച്ചത് . അനീന, കൃഷ്ണേന്ദു, അനാമിക ജി.ആർ, അനാമിക എം. ആർ, നന്ദന, ദേവിക. മുൻ വർഷങ്ങളിലും കൊയിലാണ്ടി മാപ്പിള എച്ച് എസ് എസ്. നാടൻ പാട്ടിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഗുരു രാജീവൻ കെ കെയുടെ ശിക്ഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത്.


സ്കൂളിലെ പ്രധാന അധ്യാപിക അടക്കമുള്ളവർ ഇവർക്ക് പൂർണ്ണ പിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. കന്നിയങ്കത്തിൽ തന്നെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയതിന്റെ ആഹ്ലാദത്തിലാണ് കാർത്തികയും കൂട്ടുകാരും.
Won 1st position in folk song competition with A grade ;See you at the state arts festival