വടകര: ഒരുവട്ടം കൂടി ആ പഴയ വിദ്യാലയത്തിൽ അവർ ഒരുമിച്ച് കൂടി. മണിയൂർ ഹയർസെക്കണ്ടറി സ്കൂൾ 92 എസ് എസ് എൽ സി ബാച്ചിലെ 200 ൽ പരം പൂർവ്വ വിദ്യാർത്ഥികളും, അധ്യാപകരുമാണ് സ്കൂൾ ഹാളിൽ ഒത്തുചേർന്നത്.
മുൻ ഹെഡ്മാസ്റ്റർ എം കുഞ്ഞിരാമക്കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. പ്രമോദ് മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗായകൻ താജുദ്ദീൻ വടകര പൂർവ്വ വിദ്യാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ സുനിൽ മുതുവനയെ ആദരിച്ചു.


പി.കെ.ദിവാകരൻ, കെ.പ്രമോദ്, എം.ടി.ശിവദാസ്, ഇ.കൃഷ്ണൻ, വി.സി ബിന്ദു. സംസാരിച്ചു. പഴയകാല ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഒരുവട്ടം കൂടി ഒരുമിച്ചപ്പോൾ പ്രായം മറന്നാണ് സൗഹൃദം പുതുക്കിയത്.
Once again; Alumni get together