വടകര: വടകര നഗരസഭയിലെ സർക്കാർ സ്കൂളുകൾക്കായി ലാപ്ടോപ്പ്. 2022-23 പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ സർക്കാർ സ്കൂളുകളിലെ ഐടി ലാബുകളിലേക്കുള്ള ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളായ പ്രൊജക്ടറും സ്കൂളുകൾക്ക് കൈമാറി. നഗരസഭാ ഓഫീസ് പരിസരത്ത് വെച്ചാണ് പരിപാടി നടന്നത്.


പഠനാന്തരീക്ഷത്തിൽ ഓൺലൈൻ പഠന രീതിക്ക് പ്രാധാന്യമേറിയ സമയമാണിത്. ലാബ് പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന അനുയോജ്യമായ സമയത്ത് തന്നെ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യാൻ സാധിച്ചു. പദ്ധതിയിൽ 70 ലാപ്ടോപ്പുകളും 6 പ്രൊജക്ടറുകളുമാണ്. വിതരണോദ്‌ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ, കൗൺസിൽ പാർട്ടി ലീഡർമാർ സംസാരിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥയായ ഗ്രീഷ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു. സി വി പ്രതീശൻ ചടങ്ങിന് നന്ദി പറഞ്ഞു.
Schools in Vadakara Municipality to global standard