വടകര: ബൈക്കിൽ മാഹി വിദേശ മദ്യം കടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ . കൊയിലാണ്ടി സ്വദേശികളായ സഞ്ജു. എ. ടി, ഷനീഷ്. പി.കെ എന്നിവരെയാണ് എക്സൈസ് പിടികൂടിയത് .


എക്സൈസ് റെയിഞ്ച് പാർട്ടി ജോയിന്റ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ രാഗേഷ് ബാബു. ജി. ആർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിലെ ചോറോട് റയിൽവേ മേൽപ്പാലത്തിന് സമീപത്തു നിന്ന് 32 ലിറ്റർ മാഹി മദ്യവുമായി ഇരുവരും പിടിയിലായത് .
രണ്ടു പേർക്കുമെതിരെ കേസെടുത്തു.വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രഞ്ചിത്ത്. ടി. ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ്.പി, വിനീത്. എം. പി, സിനീഷ്. കെ, മുസ്‌ബിൻ. ഇ. എം എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Two persons were arrested with 32 liters of Mahi foreign liquor which they were transporting on a bike