അഴിയൂർ: കാട്ടുപന്നിയുടെ ശവസംസ്കാരം നടത്തി മാതൃകയായി ഡിവൈഎഫ്ഐ. അഴിയൂരിനെ ഭീതിയിലാഴ്ത്തിയ പന്നിയെ ഇന്ന് രാവിലെ 10:30 ഓടെ ആണ് വെടിവെച്ചു കൊന്നത്.
തുടർന്ന് റോഡരികിൽ കിടന്ന ജഡത്തെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്കരിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ JCB എത്തിച്ച് 10 അടിയോളം ആഴത്തിൽ കുഴിയെടുത്ത് ഫിനോയിൽ അടക്കമുള്ള അണുനാശിണി ഒഴിച്ച് സംസ്കരിക്കുകയായിരുന്നു.
വാർഡ് മെമ്പറും CPIM അഴിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ സിഎം സജീവൻ, DYFI അഴിയൂർ മേഖല കമ്മിറ്റി അംഗം നിഷാദ് ചിക്കു, കോറോത്ത് റോഡ് യൂണിറ്റ് സെക്രട്ടറി റിയാൻ, നിധിൻ, അഭിനവ് എന്നിവർ സംസ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
DYFI set an example by cremating a wild boar