---
title: "ഇനി വലിച്ചെറിയില്ല; വരിശ്യക്കുനി സ്കൂളിൽ കലക്ടേഴ്സ് ബിൻ"
english_title: "No more throwing away; Varishyakuni School Collectors Bin"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97794/no-more-throwing-away-varishyakuni-school-collectors-bin"
published_at: "2023-02-17T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef91cbac27e_SCHOOL.jpg"
keywords: []
---

# ഇനി വലിച്ചെറിയില്ല; വരിശ്യക്കുനി സ്കൂളിൽ കലക്ടേഴ്സ് ബിൻ

> **Lead Summary:** **ചോറോട്: **ഹരിത ശുചിത്വ സുന്ദര ഗ്രാമമാകാൻ ചോറോട് ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ ഭാഗമായി കലക്ടേഴ്സ് ബിൻ സ്ഥാപിച്ചു.

## Article Content

**ചോറോട്: **ഹരിത ശുചിത്വ സുന്ദര ഗ്രാമമാകാൻ ചോറോട് ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ ഭാഗമായി കലക്ടേഴ്സ് ബിൻ സ്ഥാപിച്ചു.

ഉദ്ഘാടനം വള്ളിക്കാട് വരിശ്യക്കുനി യുപി സ്കൂളിൽ വെച്ച് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർമാൻ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മനീഷ് കുമാർ ടി പി മുഖവുര ഭാഷണം പറഞ്ഞു.

ഹെഡ്മാസ്റ്റർ ജയകുമാർ, വി.ഇ.ഒ മാരായ വിനീത പി, വിപിൻകുമാർ ടി.വി, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97794/no-more-throwing-away-varishyakuni-school-collectors-bin)