---
title: "ഒഞ്ചിയത്ത് വീണ്ടും ടി പി ബിനീഷ്  ഏരിയാ സമ്മേളനത്തിന് സമാപനം"
english_title: " Conclusion of CPM Onchiyam Area Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14049/conclusion-of-cpm-onchiyam-area-conference"
published_at: "2021-12-02T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a89dba64717_p mohanan master.jpg"
keywords: []
---

# ഒഞ്ചിയത്ത് വീണ്ടും ടി പി ബിനീഷ്  ഏരിയാ സമ്മേളനത്തിന് സമാപനം

> **Lead Summary:** വടകര: ഒഞ്ചിയത്ത് വീണ്ടും ടി പി ബിനീഷ് സിപിഐ(എം) നെ നയിക്കും. ഇന്നലെയും ഇന്നും കണ്ണൂക്കരയില്‍ നടന്ന ഒഞ്ചിയം ഏരിയ സമ്മേളനം സമാപിച്ചപ്പോള്‍ ടി പി ബിനീഷ് സെക്രട്ടറിയായി പുതിയ ഏരിയാ കമ്മിറ്റി നിലവില്‍ വന്നു. ആര്‍എംപി രൂപീകരണത്തോടെ ഏറെ വെല്ലുവിളികള്‍ നേരിട്ട ഒഞ്ചിയത്ത് യുവ നേതൃത്വത്തിലൂടെ കരുത്ത് തെളിയിക്കാമെന്നാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്.

## Article Content

വടകര: ഒഞ്ചിയത്ത് വീണ്ടും ടി പി ബിനീഷ് സിപിഐ(എം) നെ നയിക്കും. ഇന്നലെയും ഇന്നും കണ്ണൂക്കരയില്‍ നടന്ന ഒഞ്ചിയം ഏരിയ സമ്മേളനം സമാപിച്ചപ്പോള്‍ ടി പി ബിനീഷ് സെക്രട്ടറിയായി പുതിയ ഏരിയാ കമ്മിറ്റി നിലവില്‍ വന്നു. ആര്‍എംപി രൂപീകരണത്തോടെ ഏറെ വെല്ലുവിളികള്‍ നേരിട്ട ഒഞ്ചിയത്ത് യുവ നേതൃത്വത്തിലൂടെ കരുത്ത് തെളിയിക്കാമെന്നാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കവേ ഒഞ്ചിയം - ഏറാമല മേഖലകളില്‍ സിപിഐ(എം)- ആര്‍എംപി(ഐ) ശക്തിപ്രകടനങ്ങള്‍ നേര്‍ക്ക് നേരെ വരുന്ന സാഹചര്യമാണുള്ളത്. ആര്‍എംപി സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ പക്ഷത്തേക്ക് വന്നെന്ന് സിപിഐ(എം) ആത്മവിശ്വാസം പ്രകടപ്പിക്കുമ്പോഴും ഒപ്പമുള്ളവര്‍ തന്നെ ആര്‍എംപി ക്യാമ്പിലേക്ക് മാറുന്ന സാഹചര്യമുള്ളത്. കഴിഞ്ഞ ദിവസം നടന്ന സ്വീകരണയോഗത്തില്‍ 20 കുടുംബങ്ങള്‍ തങ്ങളുടെ പക്ഷത്തേക്ക് വന്നെന്ന് ആര്‍എംപി നേതൃത്വം അവകാശപ്പെട്ടു.

2018 ല്‍ അന്നത്തെ ഏരിയാ ഇഎം ദയാനന്ദന് പകരക്കാരനായാണ് ബിനീഷിന്റെ വരവ്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ ടി പി ബിനീഷിന്റെ നേതൃത്വത്തിലൂടെ യുവാക്കളില്‍ വലിയൊരു ഒപ്പം ചേര്‍ക്കാമെന്ന കണക്ക് കൂട്ടിലിലായിരുന്നു നേതൃത്വം. ഒഞ്ചിയത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ ബിനീഷിന്റെ നേതൃത്വത്തിന് കഴിഞ്ഞെന്ന വിലയിരുത്തലിലാണ് വീണ്ടും രണ്ടാമൂഴം തേടിയെത്തുന്നത്.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ഡിവൈഎഫ്‌ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ പി ജിതേഷ് എന്നിവരും പുതുതായി ഏരിയാ കമ്മിറ്റിയിലെത്തിയിട്ടുണ്ട്. മുന്‍ ഏരിയാ സെക്രട്ടറി ഇഎം ദയാനന്ദന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ ഈ സമ്മേളനത്തോടെ പുതു തലമുറക്ക് വഴിമാറി.

**ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗങ്ങള്‍ **

ടി. പി. ബിനീഷ് ,ആര്‍. ഗോപാലന്‍,  പി.ശ്രീധരന്‍,  പി. രാജന്‍ ,ഇ. കെ. നാരായണന്‍ ,യു.എം. സുരേന്ദ്രന്‍ ,അലിസ് വിനോദ് ,വി. പി. ഗോപാലകൃഷ്ണന്‍ ,പി. പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ,എന്‍.ബാലകൃഷ്ണന്‍ ,വി. ജിനീഷ് ,ടി.എം.രാജന്‍ ,എം. കെ. രാഘവന്‍ ,കെ. വി. ലേഖ കെ. പി. ജിതേഷ് ,കെ. പി. ഗിരിജ ,എ. പി. വിജയന്‍ ,സി. പി. സോമന്‍ ,എം. പി. ബാബു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14049/conclusion-of-cpm-onchiyam-area-conference)