#Touristhome | സഞ്ചാരികൾ ഇനി കടത്തനാട്ടിലേക്ക്; ലോകനാർ കാവിന്റെ ചിരകാല സ്വപ്ന സാഷാത്കാരം 15 ന്

#Touristhome | സഞ്ചാരികൾ ഇനി കടത്തനാട്ടിലേക്ക്; ലോകനാർ കാവിന്റെ ചിരകാല സ്വപ്ന സാഷാത്കാരം 15 ന്
Oct 7, 2023 04:50 PM | By Nivya V G

വടകര: ( vatakaranews.in ) അങ്കത്തട്ടിന്റെയും കളരി ഗുരുക്കൻമാരുടെയും നാട്ടിൽ കടത്തനാടിന്റെ സൗന്ദര്യമാസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. ചരിത്ര പുരുഷൻ തച്ചോളി ഉദയനന്റെ മണ്ണിൽ ലോകനാർ കാവ് ടൂറിസ്റ്റ് ഹോം ഉദ്ഘാടനത്തിനൊരുങ്ങി.


14 A/C മുറികൾ, വിഐപി ലോഞ്ച്, ഡോർമെറ്ററി എന്നിവ അടങ്ങിയതാണ് ലോകനാർ കാവ് ടൂറിസ്റ്റ് ഹോം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമ്മിച്ച കെട്ടിടം ടൂറിസം പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും.


വടകരയില്‍ നിന്നും നാല് കിലോമീറ്റർ അകലെയാണ് ലോകനാര്‍കാവ് സ്ഥിതി ചെയ്യുന്നത്. ലോകനാര്‍കാവ് എന്നത് ലോകമലയാര്‍കാവ് എന്നതിന്റെ ചുരുക്കപ്പേരാണ്. കേരളത്തിലേയ്ക്ക് കുടിയേറിയ ആര്യപാരമ്പര്യത്തില്‍പ്പെട്ടവരുടെയും അവരുടെ പിന്‍തലമുറക്കാരുടെയും കുടുംബക്ഷേത്രമാണ് പ്രസിദ്ധമായ ലോകനാര്‍കാവ്.


അഞ്ച് കി.മീ അകലെയുള്ള വടകരയാണ് ക്ഷേത്രത്തിന്റെ ഏറ്റവുമടുത്തുള്ള റയില്‍വേസ്റ്റേഷന്‍. 87 കി.മി അകലെയുള്ള കോഴിക്കോട് വിമാനത്താവളമാണ് എറ്റവുമടുത്തുള്ള വിമാനത്താവളം. അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ലോകനാര്‍കാവ് പൂരം പ്രസിദ്ധമാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ഉല്‍സവം കൊടിയേറ്റത്തോടെ തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു. തച്ചോളി ഒതേനനെന്ന വീരനായകനായ പടക്കുറുപ്പിന്റെ ആരാധ്യദേവതയായിരുന്ന അദ്ദേഹം എന്നും തൊഴുതു വണങ്ങിയിരുന്ന ദുര്‍ഗ്ഗാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.


വൃശ്ചികമാസത്തിലെ മണ്ഡലമഹോല്‍സവവും, മീനമാസത്തിലെ പൂരവുമാണ് ലോകനാര്‍കാവ് ഭഗവതിയുടെ പ്രധാന ഉല്‍സവങ്ങള്‍. ‘പൂരക്കളി ‘ എന്ന പ്രത്യേകതരം നാടന്‍കലാരൂപം അവതരിപ്പിക്കപ്പെടുന്ന ഏകക്ഷേത്രവും ലോകനാര്‍കാവാണ്. കളരിപ്പയറ്റെന്ന ആയോധനകലയോട് ഏറെ സാമ്യമുള്ളതാണ് ‘പൂരക്കളി ‘.

ഇന്നും കളരിപ്പയറ്റിലെ അരങ്ങേറ്റ സമയത്ത് ആയോധന കലാകാരന്‍മാര്‍ തച്ചോളി ഒതേനന്റെ ആരാധ്യദേവതയായ ലോകനാര്‍കാവിലമ്മയുടെ അനുഗ്രഹാശ്ശിസ്സുകള്‍ തേടാറുണ്ട്. വ‍ൃശ്ചിക മാസത്തിലെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല വിളക്കു മഹോല്‍സവം പ്രസിദ്ധമാണ്.


കളരിപ്പയറ്റിനോട് വളരെയധികം സാമ്യമുള്ള ‘ തച്ചോളിക്കളിl ’ എന്നറിയപ്പെടുന്ന ഒരു നാടന്‍കലാരൂപം ഈ കാലത്ത് അരങ്ങേറാറുണ്ട്. ലോകനാര്‍കാവ് ഭഗവതിക്ഷേത്രത്തിലെ എല്ലാ വിളക്കുകളും തെളിയിക്കുന്നത് ഈ ഉല്‍സവത്തിന്റെ മറ്റൊരു പ്രാധാന ആകര്‍ഷണമാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഈ ഉല്‍സവം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ വന്നുചേരാറുണ്ട്.

#Tourists #now #kadaththanat #LoknarKav #lifelong #dream #come #true #15th #Touristhome

Next TV

Related Stories
#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ  എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

Mar 17, 2024 07:21 PM

#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

സിനിമ എന്തായാലും കാണും എന്ന ടീച്ചറുടെ ഉറപ്പ് നാരായണി അമ്മയുടെ മുഖത്ത് ചിരി...

Read More >>
#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

Feb 20, 2024 06:41 AM

#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

അച്ഛൻ്റെയും സഹോദരിയുടെയും ജീവൻ നഷ്ടപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആ യുവാവിനെ വീണ്ടും ജീവിതത്തിലേക്ക് കരകയറ്റിയ സംഭവത്തെ കുറിച്ചുള്ള ആ കുറിപ്പ്...

Read More >>
Top Stories