Featured

#Convention | യു ഡി എഫ് വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ 10ന് വടകരയിൽ

News |
Mar 4, 2024 11:47 AM

വടകര : (vatakaranews.com) യു ഡി എഫ് വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച്  10ന് വൈകീട്ട് നാല് മണിക്ക് വടകര കോട്ടപ്പറമ്പിൽ ചേരാൻ പാർലമെൻ്റ് മണ്ഡലം യു ഡി എഫ് നേതൃത തല യോഗം തീരുമാനിച്ചു. 14 ന് വടകര, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര,അസംബ്ലി നിയോജക മണ്ഡലം കൺവെൻഷനുകളും 16 ന് നാദാപുരം, കൂത്ത് പറമ്പ്, തലശ്ശേരി, നിയോജക മണ്ഡലം കൺവെൻഷനുകളും.

18, 19, തിയ്യതികളിലായി മുഴുവൻ പഞ്ചായത്ത്, മുൻസിപ്പൽ തല കൺവെൻഷനുകളും, 20, 21 തിയ്യതികളിൽ മുഴുവൻ ബൂത്ത് തല കൺവെൻഷനുകളും ചേരും.കെ മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.

ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ , മുൻഎം എൽ എ പാറക്കൽ അബ്ദുള്ള,, പി. യം. നിയാസ്, പൊട്ടൻ കണ്ടി അബ്ദുള്ള, വി.എ. നാരായണൻ, സി.കെ. സുബൈർ, അഡ്വ ഐ. മൂസ്സ, വി എം. ചന്ദ്രൻ, സത്യൻ കടിയങ്ങാട്, സുനിൽ മടപ്പള്ളി, വി.സി.ചാണ്ടി കെ പി രാധാകൃഷ്ണൻ ,സൂപ്പി നരിക്കാട്ടേരി, അജയകുമാർ,

ജയരാജ് മൂടാടി ,എൻ രാജ രാജൻ, റഷീദ് പുളിയഞ്ചേരി, പ്രദീപ് ചോമ്പാല,,സാജിദ്, ,അഡ്വ. ലത്തീഫ്, എം. സി ഇബ്രാഹിം, എസ്.പി. കുഞ്ഞമ്മദ്, ഒ.കെ. കുഞ്ഞബ്ദുള്ള, കെ. കെ നവാസ്, മഹമൂദ് കടവത്തൂർ എന്നിവർ സംസാരിച്ചു. പടം പാർലിമെൻ്റ് മണ്ഡലം യു ഡി എഫ് നേതൃത തല യോഗം കെ മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യന്നു

#UDF #Vadakara #Parliament #Election #Convention #10th #Vadakara

Next TV

Top Stories










News Roundup