Featured

#kkrama| പ്രവേശനോത്സവം വൈബാക്കി വടകര എം.എൽ.എ

News |
Jun 1, 2024 09:15 PM

വടകര : (vatakara.truevisionnews.com) ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് ചുവട് വയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും സ്നേഹ സമ്മാന മൊരുക്കി പ്രവേശനോത്സവം ഹൃദ്യമാക്കുകയാണ് കെ.കെ.രമ എം.എൽ എ.

വടകര മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും എം.എൽ.എയുടെ സ്ഥിരം വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ വൈബിൻ്റെ നേതൃത്വത്തിലാണ് കുട്ടി വൈബ് സമ്മാനങ്ങൾ.

വിവിധ പഠനോപകരണങ്ങളും, വൈബ് കളറിങ്ങ് ബുക്കും അടങ്ങുന്നതാണ് ഈ കുഞ്ഞു സ്നേഹസമ്മാനം. വൈബിൻ്റെ നേതൃത്വത്തിൽ മുഴുവൻ സ്കൂളുകളിലും ഈ സമ്മാനക്കിറ്റ് എത്തിച്ച് തുടങ്ങി. ജൂൺ മൂന്നിന് വടകര സെന്റ് ആന്റണീസ് ഹൈസ്കൂളിൻ്റെ പ്രവേശനോത്സവത്തിൽ ഔപചാരികമായ വിതരണം നടത്തും.

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ ലഭിക്കുന്ന സന്തോഷം അധ്യാപകർ വൈബ് പ്രവർത്തകരുമായി പങ്കുവച്ചു

#Entrance #Festival #wibe #program #Vatakara #MLA

Next TV

Top Stories