#attack | വന്യജീവി ആക്രമണം; ചോറോട് ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

#attack | വന്യജീവി ആക്രമണം; ചോറോട് ഇരുപത്തഞ്ചോളം കോഴികളെ കൊന്നു
Jul 1, 2024 12:17 PM | By ADITHYA. NP

വടകര: (vatakara.truevisionnews.com)ചോറോട് ഗ്രാമ പഞ്ചായത്തിൽ വന്യജീവി ആക്രമണം. ഇരുപത്തഞ്ചോളം കോഴികളെ കൊന്ന നിലയിൽ.

പതിനൊന്നാം വാർഡിലെ പാഞ്ചേരി ക്കാട്ടിൽ റഹീസയുടെ 25 ൽപ്പരം കോഴികളെയാണ് വന്യജീവി കൊന്നത്. രാവിലെ കോഴിക്കൂട്ടിൽ നിന്നും ശബ്ദം കേട്ട് പരിശോധിക്കുമ്പോഴാണ് പൂച്ചയേക്കാൾ നല്ല വലുപ്പമുള്ള ഒരു ജീവി ഓടുന്നത് കണ്ടത്.

കൂട്ടിലെ ഇരുപത്തഞ്ചോളം കോഴികൾ ചത്തു കിടക്കുന്നതാണ് കാണുന്നത്. ഏഴുമാസം പ്രായമുള്ള കോഴികളാണിവ.

ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ കൂട്ടിലുണ്ടായിരുന്നു. കുടുംബത്തിന് ഒരു വരുമാനമായിരുന്നു കോഴികൾ.

ഗ്രാമ പഞ്ചായത്ത് അധികൃതർക്കും ചോറോട് വെറ്റിനറി സർജനും പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നഷ്ട പരിഹാരവും നാട്ടിൽ ഇത്തരം ചെറു സംരംഭങ്ങൾക്ക് ഭീഷണിയാവുന്ന വന്യജീവികളെ നിയന്ത്രിക്കുവാനുള്ള നടപടികൾ ഉണ്ടാവണമെന്നും പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അധികൃതരോടാവശ്യപ്പെട്ടു.

#Wildlife #attacks; #About #twenty #five #chickens #were #killed #rice

Next TV

Related Stories
 #PournamiShankar  |  പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം;   വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

Jul 5, 2024 10:19 PM

#PournamiShankar | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

അമ്മ മഴക്കാറ് എന്ന നാടകത്തിെൻ്റെ റിഹേഴ്സൽ ക്യാമ്പിലാണ് സംഘടിച്ചെത്തിയ എത്തിയ ഏതാനും ആളുകൾ ചേർന്ന് അക്രമം...

Read More >>
#BashirDay  |  ബഷീർ ദിനം; പാത്തുമ്മമാർ ശ്രദ്ധേയമായി

Jul 5, 2024 09:16 PM

#BashirDay | ബഷീർ ദിനം; പാത്തുമ്മമാർ ശ്രദ്ധേയമായി

സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് വേഷപ്പകർച്ച മത്സരം...

Read More >>
#FarmersWelfare   |   സിറ്റിംഗ് നാളെ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ആയഞ്ചേരിയിൽ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു

Jul 5, 2024 06:15 PM

#FarmersWelfare | സിറ്റിംഗ് നാളെ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ആയഞ്ചേരിയിൽ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു

രാവിലെ 10 മുതല്‍ ഉച്ച രണ്ടു വരെ ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലാണ് സിറ്റിംഗ്...

Read More >>
#KKarunakaran  |  കെ.കരുണാകരൻ ജന്മദിനവും അനുസ്മരണവും

Jul 5, 2024 02:19 PM

#KKarunakaran | കെ.കരുണാകരൻ ജന്മദിനവും അനുസ്മരണവും

കെ കരുണാകരന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന...

Read More >>
 #MutungalLPSchool  |   മക്കൾക്കു വായിക്കാൻ കഥകൾ എഴുതി അമ്മമാർ; പുതുവഴി താണ്ടി മുട്ടുങ്ങൽ എൽപി സ്കൂൾ

Jul 5, 2024 01:40 PM

#MutungalLPSchool | മക്കൾക്കു വായിക്കാൻ കഥകൾ എഴുതി അമ്മമാർ; പുതുവഴി താണ്ടി മുട്ടുങ്ങൽ എൽപി സ്കൂൾ

ഒപ്പം, സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വായനപക്ഷാചരണ സമ്മാനമായി...

Read More >>
#treefell  | ആൽമരത്തിന്റെ ശിഖരം പൊട്ടി റോഡിൽ വീണു; ആളപായം ഒഴിവായി

Jul 5, 2024 12:04 PM

#treefell | ആൽമരത്തിന്റെ ശിഖരം പൊട്ടി റോഡിൽ വീണു; ആളപായം ഒഴിവായി

ബസ് സ്റ്റോപ്പിനുമുൻപിലുള്ള മരത്തിന്റെ വലിയ കൊമ്പാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ...

Read More >>
Top Stories










GCC News