Jul 5, 2024 10:19 PM

വടകര:(vatakara.truevisionnews.com) മേമുണ്ട നാഗമഠം ക്ഷേത്രത്തിന് മുൻപിൽ നടന്നുവരുന്ന വടകര വരദയുടെ നാടക ക്യാമ്പ് ആക്രമിക്കപ്പെട്ടു. അമ്മ മഴക്കാറ് എന്ന നാടകത്തിെൻ്റെ റിഹേഴ്സൽ ക്യാമ്പിലാണ് സംഘടിച്ചെത്തിയ എത്തിയ ഏതാനും ആളുകൾ ചേർന്ന് അക്രമം അഴിച്ചുവിട്ടത്.

പൗർണമി ശങ്കർ സംവിധാനം ചെയ്യുന്ന നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പാണ് ഇവിടെ നടന്നു വരുന്നത് ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ് പൗർണമി ശങ്കർ.


പ്രദേശവാസിയും അദ്ദേഹത്തിെൻ്റെ കുടുംബക്കാരും ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് വടകര വരദയുടെ പ്രവർത്തകർ വടകര പോലീസിൽ പരാതിപ്പെട്ടു. സംവിധായകൻ പൗർണമി ശങ്കറിന് നേരെയും ആക്രമികൾ കയ്യേറ്റത്തിന് മുതിർന്നതായി പരാതിയിൽ പറയുന്നുണ്ട്.

നാടക അഭിനേത്രിക്കുനേരെയും കയ്യേറ്റം നടന്നതായി പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 32 വർഷമായി പ്രവർത്തിച്ചുവരുന്ന നാടക സംഘമാണ് വടകര വരദ. നേരത്തെയും വടകര വരദയുടെ നാടകങ്ങൾ ഇവിടെ കേമ്പ് നടത്തിയിട്ടുണ്ട്.

നാടക ക്യാമ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ആക്രമികൾ ഹാളിലേക്ക് പ്രവേശിച്ചത്. നാടകോപകരണങ്ങളും മറ്റും അടിച്ചു തർത്തതായി നാടക പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പോലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു.

#Attempted #assault #Pournami #Shankar #Violence #against #theater #rehearsal #camp #Vadakara

Next TV

Top Stories