വടകര: കടത്തനാടിന് മതേതരത്വത്തിന്റെ മഹിത പാരമ്പര്യം സമ്മാനിച്ച ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രതാലപ്പൊലി മഹോല്‍സവത്തിന് തുടക്കമായി. ഇന്നലെ വൈകീട്ട് 4.30 ഓടെ ഉത്സവത്തിന് കൊടിയേറി. 6 ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ഷക്കീല ഈങ്ങാളി ഉദ്ഘാടനം ചെയ്തു.


ഉന്നത വിദ്യാഭ്യാസമേഖലകളില്‍ റാങ്ക് ജേതാക്കളായ അനുശ്രീ എന്‍.കെ, അപര്‍ണ്ണ .കെ, അമ്പിളി .ടി, സോന വിനോദ് എന്നിവരെ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. വി.കെ. സന്തോഷ് കുമാര്‍ മൊമെന്റോ നല്‍കി ആദരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഇ. പ്രഭാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി ജന. സെക്രട്ടറി കുനിയില്‍ രവീന്ദ്രന്‍ സ്വാഗതവും, സി.കെ.രാജീവന്‍ നന്ദിയും രേഖപ്പെടുത്തി.
വാര്‍ഡ് മെമ്പര്‍ ബിന്ദു. കെ.പി , ശിവദാസ് കുനിയില്‍, എന്‍.ബാബു, പുതിയെടത്ത് കൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഭഗവതിക്ക് കാച്ചി മുണ്ട് മുസ്ലീം തറവാട്ടില്‍ നിന്നും
കൊടുങ്ങലൂരില്‍ നിന്നും വന്ന ഭഗവതിക്ക് പുതുക്കുളങ്ങര എന്ന സ്ഥലത്ത് വെച്ചു കായക്കൊടി എന്ന മുസ്ലീം തറവാട്ടിലെ പാത്തുമ്മ എന്ന സ്്ത്രീക്ക് ദര്‍ശനം നല്‍കിയെന്നും അതിന്റെ സ്മരണക്കായി ഒരു മുസ്ലീം പള്ളിയുണ്ടാക്കാന്‍ സ്ഥലം നല്‍കിയെന്നും പകരമായി ഉത്സവകാലത്ത് ദേവിക്ക് ചാര്‍ത്താന്‍ കാച്ചി മുണ്ട് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതത്രെ.
തുടര്‍ന്ന് കായക്കൊടി തറവാട്ടില്‍ നിന്നാണ് ഭഗവതിക്കുള്ള കാച്ചി മുണ്ട് കൊണ്ടു വരുന്നത്. ക്ഷേത്രോത്സവം ഉത്സവം കൊടിയേറുന്ന ദിവസം തന്നെയാണ് ചരിത്ര പ്രസിദ്ധമായ ഓര്‍ക്കാട്ടേരി ചന്തക്കും തുടക്കമാറുള്ളത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ചന്ത തുടങ്ങുന്നത്. 2020 ജനുവരിയിലാണ് ഓര്‍ക്കാട്ടേരിയില്‍ അവസാനമായി ചന്ത നടന്നത്.
ഇവിടെ കന്നുകാലി ചന്ത ഏറെ പ്രസിദ്ധമാണ്. സംസ്ഥാന വിവിധ ഭാഗങ്ങളില്‍ നിന്നായി ഉരുക്കളെത്താറുണ്ട്. വടകരക്കാരുടെ ജനകീയ ഉത്സവം തന്നെയാണ് ഓര്‍ക്കാട്ടേരി ചന്ത.
ചന്തയില്‍ കച്ചവട സ്റ്റാളുകളോടൊപ്പം വിനോദത്തിനും അവസരങ്ങള്‍ ഒരുക്കാറുണ്ട്. മൂന്ന് കാറുകളും നാല് ബൈക്കുകളും ചീറീയ പോയുന്ന മരണക്കിണര്‍, ആകാശത്തൊട്ടില്‍, കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയെല്ലാം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ ആനന്ദം പകരുന്നവയാണ്. എല്ലാം ഇപ്പോള്‍ ഓര്‍മ്മകള്‍ മാത്രമായി ഒതുങ്ങി.
orkkateri siva - bhagavthi temple festivel have begun