വടകര: (vatakara.truevisionnews.com) ആശയ സംവാദങ്ങൾക്കും കലാസാഹിത്യാ വിഷ്ക്കാരങ്ങൾക്കും വേദിയൊരുക്കി മൂന്ന് ദിവസത്തെ കടത്തനാടൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് ഇന്നലെ തിരിതെളിഞ്ഞു.
എം എൻ കാരശ്ശേരിയുടെ നർമ്മത്തെ കുറിച്ചുള്ള വിശദീകരണത്തിലൂടെയാണ് ഇന്ന് ഒന്നാം വേദിയിൽ പരിപാടി ആരംഭിച്ചത്.
നമ്മുടെ ജീവിതം സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ് നർമ്മം.അതിനാൽ തന്നെ രാഷ്ട്രീയത്തിലും നർമ്മം പ്രധാന പങ്കു വഹിക്കുന്നു.
രാഷ്ട്രീയ വിമർശനത്തിന്റെ ആയുധം എന്ന് പറയുന്നതും എന്നും ഉപകാരപ്രധമായി കൊണ്ടിരിക്കുന്ന ഒന്നുമാണ് നർമമെന്ന് എം എൻ വിശദീകരിച്ചു.
#Humor #said #weapon #political #criticism #MNKarassery