Dec 14, 2024 04:01 PM

വടകര: (vatakara.truevisionnews.com) കേരളത്തിൽ പരക്കെ പെയ്തൊഴിയാത്ത ഇപ്പോഴും പെയ്യുന്ന ഒരു ആദൃശ്യ വർഷത്തിന്റെ പേരാണ് വടക്കൻ പാട്ടുകൾ എന്ന് അദ്ധ്യാപകനും മലയാള സാഹിത്യത്തിലെ ശക്തനായ നിരൂപകനുമായ -കെ വി സജയ്.

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ 'വാക്കിന്റെ അങ്കചുവടുകൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള കവിതയിൽ വടക്കൻ പാട്ടിന്റെ സ്വാധീനം വലിയ രീതിയിൽ തന്നെയുണ്ട് എന്നും അദ്ദേഹം ഇതിനായി ആദ്യം അഭിവാദ്യം അർപ്പിക്കുന്നത് മലയാള ഭാഷയെ കേരളീയതയെ വളരെയധികം ആദരിക്കുകയും ആത്മസാത്കരിക്കുകയും ചെയ്യുന്ന മഹാകവി വള്ളത്തോളിനെയാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ആദ്യ കവിയായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ കടത്തനാടിന്റെ ചെറിയ അലയൊലികൾ വന്നിട്ടുണ്ടെന്നും.

മാവേലി നാടുവാണീടും കാലം എന്നതിൽ വരെ വടക്കൻ പാട്ടിന്റെ ഈണമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഉണ്ണിയാർച്ചയെ പോലെ ഒരു ഒറ്റയാൾ പോരാട്ടം എന്നുള്ള രീതിയിൽ ഒരു ആണിനോ പെണ്ണിനോ ഇതുവരെയുള്ള സാഹിത്യരീതികൾ എല്ലാം മാറ്റി വച്ച് കൊണ്ട് എത്രത്തോളം സാഹിത്യ രംഗത്ത് പോരാടാൻ കഴിയും എന്ന ചോദ്യത്തിന് സർഗാത്മ സർഗ്ഗശേഷിക്കൊത്ത് പോരാടാൻ കഴിയും എന്നതായിരുന്നു ആദ്ദേഹത്തിന്റെ ഉത്തരം.

ചടങ്ങിൽ പി പി രാജൻ സ്വാഗതവും ,ആശാ നന്ദിയും പറഞ്ഞു. മോഡറേറ്റർ സി രാധാകൃഷ്ണൻ എടച്ചേരി


#Northern #Songs #CVSajay #name #rainy #season #Kerala

Next TV

Top Stories










News Roundup






Entertainment News