വടകര: (vatakara.truevisionnews.com) നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും കാൽവഴുതി കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു.
കെട്ടിടനിർമാണ തൊഴിലാളിയായ ഇരിങ്ങൽ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ചോറോട് മീത്തലങ്ങാടി മുട്ടുങ്ങൽ വെസ്റ്റ് ചക്കാലക്കണ്ടി റിയാസിൻറെ വീടിൻ്റെ ചുമര് കെട്ടുന്നതിനിടെയാണ് അപകടം നടന്നത്.
രണ്ടാം നിലയുടെ ചുമര് കെട്ടിക്കൊണ്ടിരിക്കെ കാൽവഴുതി കിണറ്റിലേക്ക് വീണതെന്നാണ് വിവരം. വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷൻ ഓഫീസർ വർഗീസ്, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വിജിത്ത്, എസ്.എസ്.ആർ.ഔ ബിജു, എഫ്.ആർ.ഒ.ഡി അനിത്ത്, ജയ്‌സൻ പി.കെ, എഫ്.ആർ.ഒ അമൽരാജ്, ഷിജു ടി.പി, ബബീഷ്, വിജീഷ്, മുനീർ, എച്ച്.ജി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
#Fell #into #well #working #house #under #construction #middle #aged #man #Vadakara #died