വടകര: (vatakara.truevisionnews.com) ഹയർസെക്കന്ററി നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിച്ച സത്യമേവ ജയതേ ഏകദിന ശില്പശാല ശ്രദ്ധേയമായി.
വ്യാജവാർത്ത നിർമിതിക്കെതിരെ ജാഗ്രത പുലർത്താനും സാമൂഹ്യമായ അവബോധം സൃഷ്ടിക്കാനും വളണ്ടിയർമാരെ പ്രാപ്തരാക്കുന്ന മുഖ്യമന്ത്രിയുടെ പത്തിന കർമ പരിപാടിയിൽ പെട്ട ബോധവൽക്കരണ പരിപാടിയാണ് സത്യമേവ ജയതേ.
ഇത് ക്രിസ്മസ് അവധിക്കാലത്ത് തുടങ്ങുന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ നടപ്പിലാക്കും. ഇതിനുള്ള പരിശീലനമാണ് നൽകിയത്.
ശില്പശാലയുടെ ഉദ്ഘാടനം എൻ.എസ് .എസ് റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് നിർവ്വഹിച്ചു.
ഗവ സംസ്കൃതം എച്ച് എസ്.എസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി പി സുധീഷ് ബാബു അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർമാരായ എ വി സുജ, പി.എം സുമേഷ്, വി കെ ഷിജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
ട്രെയിനർമാരായ കെ ഷാജി, സി കെ ജയരാജൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി
#Sathyameva #Jayate #one #day #workshop #organized #volunteers