മേമുണ്ട : (vatakara.truevisionnews.com) വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മേമുണ്ട മഠം ഭാഗം ചോല റസിഡണ്ട് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം മേമുണ്ട അക്ഷയ ചാരിറ്റബിൾ ഓഡിറ്റോറിയത്തിൽ നടന്നു.
ചടങ്ങിൽ എസ് എസ് എൽ സി . പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
എ എം പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി പ്രകാശൻ എ എം ( പ്രസിഡണ്ട്) അബ്ദുറഹിമാൻ ഹാജി ഒതയോത്ത്, സരോജ നെരോത്ത് (വൈസ് പ്രസിഡണ്ടുമാർ) മനോജ് കെ (സെക്രട്ടറി) ശ്രീനിവാസൻ വി.പി,ശരത്ത് ടി.എൻ (ജോയിൻ്റ് സെക്രട്ടറിമാർ) ചന്ദ്രൻ കുളങ്ങരത്ത് (ഖജാൻജി) ബാലൻ നിടിയാണ്ടി (രക്ഷാധികാരി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മനോജ് കുന്നുമ്മൽ സ്വാഗതവും ചന്ദ്രൻ കുളങ്ങരത്ത് നന്ദിയും പറഞ്ഞു.
#Annual #General #Body #Congratulations #top #achievers