---
title: "മാലിന്യമുക്തം നവകേരളം: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നീർച്ചാലുകൾ മാലിന്യ മുക്തമാക്കി തെളിനീരൊഴുക്കുന്ന പ്രവർത്തനത്തിന് തുടക്കം "
english_title: "#Garbage #free #New #Kerala #Ayanchery #GramPanchayat #started #work #making #canals #free #garbage #flowing #water."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266824/garbage-free-new-kerala-ayanchery-grampanchayat-started-work-making-canals-free-garbage-flowing-water"
published_at: "2025-01-30T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b17cf28293_ayancheri.jpg"
keywords: []
---

# മാലിന്യമുക്തം നവകേരളം: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നീർച്ചാലുകൾ മാലിന്യ മുക്തമാക്കി തെളിനീരൊഴുക്കുന്ന പ്രവർത്തനത്തിന് തുടക്കം 

> **Lead Summary:** **ആയഞ്ചേരി: **മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ് നീർച്ചാലുകൾ മാലിന്യ മുക്തമാക്കി തെളിനീരൊഴുക്കുന്ന പ്രവർത്തനത്തിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ തുടക്കം കുറിച്ചു.

## Article Content

**ആയഞ്ചേരി: **മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ് നീർച്ചാലുകൾ മാലിന്യ മുക്തമാക്കി തെളിനീരൊഴുക്കുന്ന പ്രവർത്തനത്തിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ തുടക്കം കുറിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മഠത്തിൽ താഴ - നാലുപുരക്കൽതാഴ തോട് 2750 മീറ്റർ നീളത്തിൽ ശുചീകരണ പ്രവൃത്തി നടത്തി. 150 സ്ക്വയർ മീറ്ററിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിന് 2, 11,330 രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചത്.

493 തൊഴിൽ ദിനങ്ങൾ ഇതിൻ്റെ ഭാഗമായ് ലഭിക്കും.

നാലുപുരക്കൽ താഴ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ അബ്ദുൾ ഹമീദ് പ്രവൃത്തി ഉദ് ഘാടനം നടത്തി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി ഗംഗാധരൻ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധീഖ്, തൊഴിലുറപ്പ് ഓവർസിയർ മുജീബ് റഹ്മാൻ, നവകേരള മിഷൻ ആർ പി സുധ സി എം , ശുചിത്വ മിഷൻ ആർ പി ഗോകുൽ, മേറ്റ് വിജിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266824/garbage-free-new-kerala-ayanchery-grampanchayat-started-work-making-canals-free-garbage-flowing-water)