മണിയൂർ: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി വനിതാവേദി കോഴിക്കോട് നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീ ശാക്തീകരണത്തിന്റെ പുത്തൻ ഗാഥയായി.


പ്രഭാഷണം, ആദരിക്കൽ, കലാവിരുന്ന് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. സംസ്ഥാന ചലച്ചിത്ര അക്കാദമി റീജിയണൽ കോ-ഓർഡിനേറ്റർ നവീന വിജയൻ ഉദ്ഘാടനം ചെയ്തു.
വനിതാ വേദി ചെയർപേഴ്സൻ പി.ടി. ഗീത അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷയും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ടി.പി.ഭാർഗവൻ പ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ അമ്മമാരെ കെ.ഹസിത, ഒ.എം.ഗീത, ശാലിനി അജയൻ എന്നിവർ ആദരിച്ചു.
മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ.ബിന്ദു, ഐ.ഓമന എന്നിവർ പ്രസംഗിച്ചു. വനിതവേദി കൺവീനർ സി.വി.ലിഷ സ്വാഗതവും വൈസ് ചെയർപേഴ്സൻ ബീന അജിതാലയം നന്ദിയും പറഞ്ഞു.
നൃത്തവും പാട്ടും കവിതയും വടക്കൻപാട്ടും ഉൾപെടെയുള്ള വനിതകളുടെ കലാപരിപാടികൾ കൈയടി നേടി. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി മാറി വനിതാ ദിനാചരണം.
#Thunchan #Library #celebrates #Women's #Day #new #story #women's #empowerment