---
title: "സാന്ത്വനമായി; കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവ് സന്ദർശിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും"
english_title: "#Students #teachers #visit #Karunyam #Pain #and #Palliative #comfort"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/277697/students-teachers-visit-karunyam-pain-and-palliative-comfort"
published_at: "2025-03-20T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbae595ce52_pain_and_palliative.jpg"
keywords: []
---

# സാന്ത്വനമായി; കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവ് സന്ദർശിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും

> **Lead Summary:** **മണിയൂർ: ** മണിയൂർ കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവ് സന്ദർശിച്ച് മണിയൂർ ജവഹർ നവോദയ വിദ്യാർത്ഥികളും അദ്ധ്യാപകരും. സ്ഥാപനം നടത്തുണ ഹോം കെയർ , സാന്ത്വന പരിചരണം എന്നിവയെ പറ്റി നേരിൽ അറിയാനും മനസ്സിലാക്കാനുമായിരുന്നു സന്ദർശനം.

## Article Content

**മണിയൂർ: ** മണിയൂർ കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവ് സന്ദർശിച്ച് മണിയൂർ ജവഹർ നവോദയ വിദ്യാർത്ഥികളും അദ്ധ്യാപകരും. സ്ഥാപനം നടത്തുണ ഹോം കെയർ , സാന്ത്വന പരിചരണം എന്നിവയെ പറ്റി നേരിൽ അറിയാനും മനസ്സിലാക്കാനുമായിരുന്നു സന്ദർശനം.

കാരുണ്യം നേരത്തെ നടത്തിയ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തവരാണ് മിക്ക വിദ്യാർത്ഥികളും.

> "കാരുണ്യം " എന്നത് ഒരു വാക്കല്ലെന്നും അവശരെ ചേർത്തുപിടിക്കുക എന്നതിൻ്റെ പര്യായമാണെന്നും സന്ദർശന ശേഷം അദ്ധ്യാപകരും വിദ്യാർത്ഥികളം അറിയിച്ചു.

അദ്ധ്യാപകരായ ഏ കെ. മനോജ് , സിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി. കാരുണ്യം സിക്രട്ടറി പി.കെ. റഷിദ് മാസ്റ്റർ, പ്രവർത്തകരായ അജ്മൽ പി പി, ഷെമിന സമീർ, സെയ്ഫുന്നിസ സി എന്നി വർ ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു.

കാരുണ്യത്തിലെ സിസ്റ്റർമാരായ ജയശ്രീ രജീഷ് ,സിമിഷ സിജിൽ എന്നിവർ ഹോം കെയറിനെ കുറിച്ചും മറ്റ് പ്രവർത്തനങ്ങളെ പറ്റിയും വിശദികരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/277697/students-teachers-visit-karunyam-pain-and-palliative-comfort)