ആയഞ്ചേരി : (vatakara.truevisionnews.com) ശംസുൽ ഉലമാ കീഴന ഓർ സ്മാരക റിസർച്ച് സെൻററിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സദസ്സും റിലീഫ് വിതരണവും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ശൈഖുനാ കെ കെ കുഞ്ഞാലി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.


ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മുഴിപോത്ത് അബ്ദുറഹിമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്ല മുസ്‌ലിയാർ, ആർ.ജഫർ മാസ്റ്റർ, സുബൈർ പെരുമുണ്ടശ്ശേരി, അബ്ദുള്ള ഫലാഹി, ബഷീർ ടി.കെ, ഹാരിസ് തച്ചിലേരി, ഇബ്രാഹിം കടമേരി, കുഞ്ഞബ്ദുള്ള.എം.കെ, ഷഫീഖ്.പി.പി, സായിദ് എളയിടം, അസ്ലം തെറ്റത്ത് എന്നിവർ സംബന്ധിച്ചു.
ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നാസിഹ് ജമാലിന് കുഞ്ഞാലി മുസ്ലിയാർ എസ്.വൈ.എഫ് മേഖല കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം നൽകി
#NasihJamal #achieved #high #success #public #examination #honored