ആയഞ്ചേരി: (vatakara.truevisionnews.com) കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായി, പാർട്ടി നിർദ്ദേശത്തിൻ്റെ ഭാഗമായി സി.പി ഐ (എം) ആയഞ്ചേരിയിൽ ബ്രാഞ്ച് തലത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ആയഞ്ചേരി ടൗൺ ബസ്സ് സ്റ്റാൻറിൽ കെട്ടിക്കിടന്ന മാലിന്യങ്ങൾ ടൗൺ ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.


ലോക്കൽ സെക്രട്ടറി കെ.വി. ജയരാജൻ ഉൽഘാടനം ചെയ്തു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, യു വി കുമാരൻ, പ്രജിത്ത് പി, അനിൽ ആയഞ്ചേരി,ലിബിൻ കെ, പ്രദീപൻ കെ, ബിജു വി, പ്രണവ് ഇ , മനോജൻ കെ സി എന്നിവർ നേതൃത്വം നൽകി.
#Garbage #free #New #Kerala #CPI(M) #cleans #Ayanchery #Town #Bus #Stand