വടകര : (vatakara.truevisionnews.com) മണിയൂരിൽ കാളിയത്ത് ക്ഷേത്രത്തിനു സമീപം മധ്യവയസ്കനെയും കുടുംബത്തേയും വീട്ടിൽ കയറി അക്രമിച്ചു, പതിനഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. മണിയൂർ സ്വദേശി ഈർപ്പൊടി വീട്ടിൽ ഹരിദാസൻ (52)നാണ് ക്രൂരമായി മർദ്ദനമേറ്റത്.


ഇന്നലെ വൈകീട്ട് ഒരു സംഘം ഹരിദാസന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഹരിദാസനും കുടുംബത്തിനും നേരെ അക്രമം അഴിച്ചു വിടുകയും ചെയ്തതായി പരാതി.
കഴിഞ്ഞ ശനിയാഴ്ച ഈർപ്പൊടി സ്കൂൾ കലോത്സവത്തിനിടെ നടന്ന വാക്കുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് ഹരിദാസൻ വ്യക്തമാക്കി.
ആക്രമണത്തിൽ ഇയാളുടെ ഭാര്യ ബിന്ദു (47)മരുമകൾ ശ്രുതി (22)എന്നിവർക്കും പരിക്കേറ്റതായി ശ്രുതി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. കാലിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുകളോടെ ഇവരെ വടകര ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ വീടിനു നേരെ കല്ലേറ് ആക്രമണമുണ്ടായതായും ശ്രുതി വ്യക്തമാക്കി. ഹരിദാസൻ പയ്യോളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പ്രതികളായ ചെറിയ ഈർപ്പൊടി അശ്വിൻ, കൊയപ്ര ബിജു, കെ പി രജിത്, ബിനീഷ്, ആകാശ്, കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന പത്തോളം പേർക്കെതിരെയും അന്വേഷണം തുടങ്ങി.
#Police #register #case #against #people #breaking #house #Maniyur