വടകര :(vatakara.truevisionnews.com) മൂരാട് പാലത്തിലെ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ് ഡി പി ഐ. നിർമാണം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ പാലത്തിൽ വിള്ളൽ ഉണ്ടായത് എസ് ഡി പി ഐ മുനിസിപ്പൽ കമ്മിറ്റി ചൂണ്ടി കാണിച്ചിരുന്നു.
വീണ്ടും വിള്ളൽ ഉണ്ടായതും ഏത് സമയത്തും പാലം ബന്ധിപ്പിക്കുന്ന റോഡ് തകർന്നു വീഴാൻ സാധ്യതയുള്ളത് സർക്കാരിന്റെ വൻ പരാജയമാണെന്നും ജനങ്ങളുടെ ജീവന് പുല്ല് വില കൽപ്പിക്കുന്ന അധികാരി വർഗ്ഗത്തിനെതിരെ ശക്തമായ ജനകീയ സമരം ഉണ്ടാവണമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് മണ്ഡലം കമ്മിറ്റി അംഗം കെ വി പി ഷാജഹാൻ പറഞ്ഞു.


പാലത്തിന്റെ നിർമ്മാണം പൂർണ്ണമായി പരിശോധിക്കാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ ജനകീയ സമരവുമായി പാർട്ടി മുന്നോട്ട് വരുമെന്നും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സവാദ് വടകര പറഞ്ഞു.
മുനിസിപ്പൽ സെക്രട്ടറി നിസാം പുത്തൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിൻ സെക്രട്ടറി അഷ്‌കർ എം വി സ്വാഗതം പറഞ്ഞു. സാദിക്ക് മുക്കോലഭാഗം, ഇസ്മായിൽ ഇ വി,ഗഫൂർ ടി,ഹാഷിദ് ഖാലിദ്, സലീം സി വി,ഉനൈസ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകിയ പരിപാടിയിൽ റഹീം സി വി നന്ദി പറഞ്ഞു.
Crack Moorad bridge SDPI organizes protest meeting