വടകര: (vatakara.truevisionnews.com)അഞ്ചുവിളക്ക് ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ച് കെഎസ്‌ടിയു.ആധാർ വിഷയത്തിൻ്റെ പേരിൽ അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തുന്ന സർക്കാർ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം . സ്‌കൂളുകളിൽ ആധാർ അപ്‌ലോഡ് ചെയ്യാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കെഎസ്‌ടിയു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ടി.കെ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സി.എൻ.അബ്‌ദുറഹിമാൻ അദ്ധ്യക്ഷതനായി .വടകര മുൻസിപ്പൽ ലീഗ് സെക്രട്ടറി എം.ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭപ്രതിപക്ഷ നേതാവ് വി.കെ.അസീസ്, എം.മഹമൂദ്, പി.കെ.അഷ്റഫ്, എംപി.മുഹമ്മദ് റഫീഖ്, സാബിഖ് എം,പി.സി.സഫുവാൻ, അബ്‌ദുൽ സലാം, സുനീത് ബക്കർ, മുസ്തഫ.സി.വി, നിസാബി, ആയിശ, കെ.പി. സുമയ്യ, ടി.പി. ഷഹീന പ്രസംഗിച്ചു
KSTU organized a protest against loss of teaching posts over Aadhaar issue