വടകര: (vatakara.truevisionnews.com) പൈങ്ങോട്ടായി സ്കൂൾ റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവാകുന്നു. ജൽജീവൻ മിഷൻ പൈപ്പ് ലൈൻ കുഴിയെടുത്തതിനെ തുടർന്ന് രൂപപ്പെട്ട കുഴിയിലാണ് വാഹനങ്ങൾ കുടുങ്ങുന്നത്.
ഇന്നലെ ഈ റോഡിൽ ലോറി കുടുങ്ങിയത് കാരണം ഇതുവഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം നിലച്ചു. പൈങ്ങോട്ടായി സ്കൂളിലേക്കും ആ ഭാഗത്തുനിന്ന് വിവിധ സ്കൂളുകളിലേക്കും പോകണ്ട വിദ്യാർത്ഥികൾ വാഹനം പോകാൻ കഴിയാത്തതിനെ തുടർന്ന് പ്രയാസപ്പെട്ടു.


ആശുപത്രിയിലേക്കും മറ്റും പോകേണ്ട രോഗികളും മണിക്കൂറുകൾ കാത്ത് നിന്ന ശേഷമാണ് വാഹനം കടന്നുപോയത്.കാലവർഷം എത്തിയതോടെ ഈ റോഡ് പൂർണ്ണമായും തകർന്ന അവസ്ഥയാണുള്ളത്. പൈങ്ങോട്ടായി സ്കൂൾ, ബിആർസി എന്നിവിടങ്ങളിലേക്കുള്ള വഴിയായതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ദുരിതം നേരിടുകയാണ്.
Pipeline pothole Vehicles sinking on Paingotai School Road is becoming a common occurrence