വടകര: (vatakara.truevisionnews.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ രാസവളത്തിന് വില കൂട്ടിയ നടപടി പിൻവലിക്കുക, കർഷകർക്ക് രാസവളം യഥേഷ്ടം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘം പ്രതിഷേധിച്ചത്.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും നൂറു കണക്കിന് കർഷകർ അണിനിരന്ന മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു. എം നാരായണൻ, ആർ ബാലറാം എന്നിവർ സംസാരിച്ചു.
Increase in fertilizer prices Farmers march and protest at Vadakara Head Post Office