വടകര :(vatakara.truevisionnews.com)കുട്ടോത്ത് കളിസ്ഥലവും കുളിയിടങ്ങളും തിരിച്ചുപിടിക്കാനായി ഒരുമയോടെ കൈ കോർത്ത് നാട്. ഇതിനായി ഭൂമി കണ്ടെത്തുവാൻ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തും ഒപ്പമുണ്ട് . ജനങ്ങളുടെ കായിക വിനോദങ്ങൾക്കും വ്യായാമമുറകൾക്കും പൊതു സ്ഥലങ്ങൾ നഷ്ട്ടപെടുന്നതോടെ സാഹചര്യങ്ങൾ ഇല്ലാതാവുകയാണ് .
പൊതു ഇടങ്ങൾ ചുരുങ്ങുന്നത് സമൂഹത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കും. അത് തടയുവാനും സംരക്ഷിക്കുവാനും ഐക്യത്തോടെ മുന്നോട്ട് വരുവാനും മാതൃകയാവുകയാണ് ഈ നാട് .പൊതു ഇടങ്ങൾ എന്നത് കേവലം ഒത്തുചേരാനുള്ള സ്ഥലങ്ങൾക്കപ്പുറം, ഒരു സമൂഹത്തിൻ്റെ ആരോഗ്യകരമായ ജീവിതശൈലിക്ക് അത്യന്താപേക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കുന്നവ കൂടിയാണ്.


കുട്ടോത്ത് ജുമാ മസ്കിദ് ഓഡിറ്റോറിയത്തിൽ നടന്ന ബഹുജന യോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. യോഗം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് പി.എം.ലീന ഉദ്ഘാടനം ചെയ്തു. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുരളീധരൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ഗോപാലൻ, പി പ്രശാന്ത്, ഇ കെ അനസ്സ് ഹാജി കൊടക്കാട്ട് ബാബു, സി എം ഷാജി, പി പി മനോജൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സഫിയ മലയിൽ സ്വാഗതവും എ വി സലിൽ നന്ദിയും പറഞ്ഞു.
The nation joined hands to protect the Kutoth playground and bathing areas