ആയഞ്ചേരി: (vatakara.truevisionnews.com) വിമുക്തി കേഡറ്റ് പദ്ധതിയുടെ ഭാഗമായി റഹ് മാനിയ ഹയർ സെക്കൻണ്ടറി സ്കൂൾ പോസറ്റീവ് പാരന്റിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു .എ.പി. ചന്ദ്രൻ അഡീഷണൽ എസ് പി വടകര ചടങ്ങ് ഉദ്ഘാടനം ചെയ്തു .
വിദ്യയോടൊപ്പം വളരട്ടെ കുട്ടികളുടെ ആരോഗ്യം, എങ്ങനെ ഒരു നല്ല രക്ഷിതാവാകാം, കുട്ടികൾ വൈഫൈ ആയിരിക്കുക വൈബുകൾ പരക്കട്ടെ, മാറുന്ന കാലത്ത് കുട്ടിയും രക്ഷിതാവും തുടങ്ങിയ വിഷയങ്ങളിൽ നാലുമാസം പരിശീലനം നൽകും


യൂനുസ് വടകര ക്ലാസിന് നേതൃത്വം നൽകി.കൂടാതെ ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിസ്ഥിതി വിചാരങ്ങൾ, മണ്ണിന്റെ മനുഷ്യരെ കേൾക്കുന്നു തുടങ്ങിയ പരിപാടിയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു .വടക്കയിൽ കുഞ്ഞമ്മദ് അധ്യക്ഷനായി. പി.കെ അസിസ്, നസീർ എ.ടി.കെ മുഹമ്മദ് റബിൻ, ജസീറ കെ, റുമൈല, സൻഷിദ ഇസ്മായിൽ എന്നിവർ സംസാരിച്ചു
Positive parenting training program begins