വടകര: (vatakara.truevisionnews.com) 2025 മെയ് 11 ന് ഹജ്ജിനായി കണ്ണൂർ എയർ പോർട്ട് വഴി ഈ വർഷം ഹജ്ജിനായി പോയവർ 'ഹുജ്ജാജ് സ്നേഹസംഗമം 'എന്ന പേരിൽ വടകര ഹോട്ടൽക്രിസ്റ്റൽ സ്യൂട്ടിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി.
സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് റാഫി ഹാജി ഉദ്ഘാടനം ചെയ്തു,മികച്ച സേവനം കഴ്ചവെച്ച എസ്എച്ച്.ഐമാരായ മുഹമ്മദ് സലീം.കെ.എ , നിസാർ എസ്.പി. എന്നിവർക്കുള്ള സ്നേഹോപഹാരം ഹജ്ജ് കമ്മറ്റി മെമ്പർ മുഹമ്മദ് റാഫി ഹാജി നൽകി. ടി.പി.കെ ഫൈസി അധ്യക്ഷത വഹിച്ചു.


സംഗമത്തിൽ ഹജ്ജ് അനുഭവങ്ങൾ പങ്ക് വെച്ചും സ്നേഹം കൈമാറിയും വരും വർഷങ്ങളിലേക്കുള്ള നിർദ്ദേശങ്ങൾ പങ്ക് വെച്ചും പങ്കെടുത്തവർ സംസാരിച്ചു. ഹജ്ജ് കമ്മറ്റി മെമ്പർ ഒ.വി. ജാഫർഹാജി, ഹജ്ജ് കമ്മറ്റി മെമ്പർ ശംസുദ്ധീൻ അരിഞ്ചിറ, (അസി. സെക്രട്ടറി കേരള ഹജ്ജ് കമ്മറ്റി ജാഫർ കക്കൂത്ത്, മക്ക ബ്രാഞ്ച് 8 ഹജ്ജ് ഓഫീസർ സാബ്രി ബിൻ ഖാസിം, നിസാർ അതിരകം , സൈനുദ്ധീൻ എൻ.പി, കോറോത്ത് അമ്മത് ഹാജി, ഒ.പി. ഫൈസി വാണിമേൽ , കുഞ്ഞി സീതി തങ്ങൾ, അബ്ദുള്ള നരിപ്പറ്റ , മുഹമ്മദ് പാണത്തൊടി, അബ്ദുൽ ഗഫൂർ. ടി .പി, ലത്തിഫ് ഇ ടി,അസീസ് ഹാജി ചേരാപുരം ഹമീദ് ഹാജി ചേരാപുരം, ഹമീദ് ഹാജി ആയഞ്ചേരി, ഫൈസൽ ഹാജി. എ.ടി, നഈം മാസ്റ്റർ, റസാഖ് റഹ്മാനി, മുഹമ്മദ് അബദുറഹ്മാൻ മാസ്റ്റർ, അഷറഫ് മാസ്റ്റർ മണിയൂർ, അബ്ദുറഹ്മാൻ മാസ്റ്റർ, ഇല്യാസ് ഹാജി മട്ടന്നൂർ, അബ്ദുൽ മജീദ് മാസ്റ്റർ, മുതലായവർ സംസാരിച്ചു.
ഫിർദൗസ് ഹാജി ഖിറാഅത്ത് ,അബ്ദുള്ള ഹാജി പ്രാർഥന, അസീസ് മാസ്റ്റർ വാണിമേൽ സ്വാഗതവും റഊഫ് ഹാജി നന്ദിയും പറഞ്ഞു.
Hujjaj meeting was remarkable in vadakara