ഓർക്കാട്ടേരി: (vatakara.truevisionnews.com) ഏറാമല പഞ്ചായത്തിലെ 11ാംവാർഡിൽ കുറിഞ്ഞാലിയോട് സ്ഥിതി ചെയ്യുന്ന ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കുറിഞ്ഞാലിയോട് ജീവധാര ചാരിറ്റബിൾ സൊസൈറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചു.
ആരോഗ്യ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. കെട്ടിടത്തിനാവശ്യമായ ഫർണിച്ചറുകൾ, കുടിവെള്ള സൗകര്യം, ഡോക്ടരുടെ സേവനം, ജീവനക്കാർ എന്നിവയൊന്നും പൂർണ്ണമായും പ്രവർത്തനസജ്ജമായിട്ടില്ല.


പ്രദേശത്തെ ഒട്ടേറെ പാവപ്പെട്ട രോഗികൾ, ഗർഭിണികൾ, സീനിയർ സിറ്റിസൺസ് എന്നിവർ ഒക്കെ ആശ്രയിക്കേണ്ട കേന്ദ്രമാണിത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രീതിയിൽ അടിയന്തര നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജീവധാര സൊസൈറ്റി സെക്രട്ടറി വിജയൻ ചാത്തോത്ത്, ജോയിന്റ് സെക്രട്ടറി എ. കെ. സത്യൻ, ട്രഷറർ അജിത് കുമാർ എം. കെ., നിർവാഹക സമിതി അംഗങ്ങളായ വി.ബാബു, അബ്ദുൾ നസീർ വി.കെ.എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Jeevadhara Charitable Society submitted a petition to the Gram Panchayat President demanding the establishment of a health sub-center