Jul 16, 2025 06:13 PM

ഓർക്കാട്ടേരി:(vatakara.truevisionnews.com) ഏറാമല പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെയും അഴിമതിക്കെതിരെയും ഡിവൈഎഫ്ഐ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. പ്രകടനമായെത്തിയ പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു.

ഓഫീസിന്റെ പിൻവാതിലിലൂടെ അകത്ത് കടക്കാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റിനെ വനിതാ പ്രവർത്തകർ തടഞ്ഞു. പോലീസ് എത്തി പ്രസിഡന്റിനെ പരിസരത്ത് നിന്ന് മാറ്റി. ഓഫീസ് ഉപരോധമാണെന്ന് അറിഞ്ഞിട്ടും ബോധപൂർവം പ്രകോപനമുണ്ടാക്കാൻ സ്ഥലത്തെത്തിയ പ്രസിഡന്റിന്റെ നടപടിയിലും പ്രതിഷേധമുയർന്നു.

പഞ്ചായത്ത് ഓഫീസിന് സമീപവും ചന്ത മൈതാനിയിലും മാലിന്യങ്ങൾ കൂട്ടിയിട്ട് പ്രദേശവാസികൾക്കും ടൗണിനെ ആശ്രയിക്കുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ദുരിതം വിതച്ചിട്ടും ഭരണ സമിതി ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡി വൈ എഫ് ഐ സമരം സംഘടിപ്പിച്ചത്.

ഓർക്കാട്ടേരി ടൗൺ ദുർഗന്ധത്തിന്റെ പിടിയിലാണ്. മാലിന്യ കൂമ്പാരത്താൽ ആരോഗ്യ ഭീഷണിയും, പകർച്ചവ്യാധിയും തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായി.കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ പൊതുജനങ്ങൾ വഴി നടക്കാൻ കഴിയാത്ത അവസ്ഥ. ആർഎം പി - യുഡിഎഫ് ഭരണ സമിതി ജനവിരുദ്ധ - വികസന വിരുദ്ധ നയങ്ങളാണ് തുടരുന്നത്.

കൂടാതെ ചരിത്ര പ്രധാനമായ കച്ചേരി മൈതാനിയിൽ നിയമ വിരുദ്ധമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് ജനം പ്രതിഷേധത്തിലാണ്. പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,പഞ്ചായത്തിൻ്റെ സ്വജനപക്ഷ പാദപരമായ ഫണ്ട് വിനിയോഗം അവസാനിപ്പിക്കുക, ഏറാമല പഞ്ചായത്തിലെ മാലിന്യ സംസ്കരണം യന്ത്രം വാങ്ങിയതിലെ അഴിമതി പുറത്തുകൊണ്ടുവരിക,തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.

ബ്ലോക്ക് സെക്രട്ടറി കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു.കെ കെ ഷനൂപ് അധ്യക്ഷനായി. ബ്ലോക്ക് ട്രഷറർഎം കെ ബ്രിജിത്,പി സുബീഷ്, കെ കെ സബിൻ, വി കെ അഭിജിത്, ജീൻസിരാജ് തുടങ്ങിയവർ സംസാരിച്ചു.

DYFI march to eramala Panchayath office

Next TV

Top Stories










Entertainment News





//Truevisionall