വില്യാപ്പള്ളി: (vatakara.truevisionnews.com) കനത്ത മഴ മലയോര മേഖലകളിൽ നാശം വിതക്കുകയാണ്. വില്യാപ്പള്ളിയിൽ മതിലിടിഞ്ഞ് വീട് അപകട ഭീഷണിയില്‍. തിരുമന അരീക്കൽ ബിന്ദുവിന്റെ വീടിനു പിൻഭാഗത്തെ കൂറ്റൻ മതിലാണ് ഇടിഞ്ഞത്.
വീടിനോട് ചേർന്ന് പുതുതായി പണിത അടുക്കളപ്പുരയടക്കം തകർന്നു. സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് വീട്. ഇതു കണക്കിലെടുത്ത് നാട്ടുകാർ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.
House in danger after wall collapses in Villiyapally