വടകര: (vatakara.truevisionnews.com) വടകരയിൽ കീർത്തനം ദിവാകരന്റെ ചെറുശേരി റോഡ് പഴയ ലേഡീസ് ഹോസ്റ്റൽ പരിസരത്തെ വീട്ടുകിണറാണ് ഇടിഞ്ഞ് താഴ്ന്നത് . ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പടവുകളും ആൾമറയും കിണറിലേക്കു വീണു.വീടിനു മുൻ വശത്തെ പില്ലറിന് വിള്ളലുണ്ടായി .കഴിഞ്ഞ രാത്രി 11.15 നോടെയാണ് സംഭവം നടന്നത് .
രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത് . കാർ പോർച്ചിനോട് ചേർന്ന കിണർ പൂർണമായും മണ്ണിനടിയിലേക്ക് താഴ്ന്നു.കനത്ത മഴ ആയതിനാൽ വീട്ടുകാർ ശബ്ദം ഒന്നും കേട്ടില്ല സിസി ടി വി പരിശോധിച്ചപ്പോഴാണ് വീഴ്ചയുടെ ആഘാതം മനസിലായത് .ഏകദേശം 30 വർഷമുള്ള കിണർ ആണ് തകർന്നത്
The well of the house collapsed due to heavy rain