വടകര: (vatakara.truevisionnews.com) സ്മാർട്ട് കുറ്റ്യാടി പദ്ധതി സംഘടിപ്പിക്കുന്ന വിജയോത്സവം നാളെ വടകരയിൽ. കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്ററുടെ നേതൃത്വത്തിൽ വടകര ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.എസ്.എസ്.എൽ.സി., പ്ലസ് ടൂ പരീക്ഷകളിൽ 2024-25 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിക്കുക .കരിയർ ഓറിയെന്റേഷൻ പ്രോഗ്രാമോടെ രാവിലെ 9ന് പരിപാടി ആരംഭിക്കും. എം.വി നികേഷ് കുമാർ മുൻ മാധ്യമ പ്രവർത്തകൻ ഉദ്ഘാടനം ചെയ്യും. കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനാകും . കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയുമാവും .
പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരും, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളും, സ്കൂൾ അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതോടൊപ്പം അവരുടെ വിദ്യാഭ്യാസ വിജയം പൊതുസമൂഹത്തിൽ പ്രകടമാക്കുകയാണ് ഈ വിജയാഘോഷത്തിന്റെ പ്രധാന ഉദ്ദേശം.പരിപാടി സമാപനം വരെ വിവിധ കലാപരിപാടികളും പ്രഭാഷണങ്ങളും അരങ്ങേറും.
Smart Kuttiadi project's Vijayotsavam to be held in Vadakara tomorrow