വടകര : (vatakara.truevisionnews.com) ഒഞ്ചിയത്തെ മുതിർന്ന സിപിഐഎം നേതാവും വടകര ബ്ലോക്ക് പഞ്ചായത്ത് മുൻപ്രഡിഡന്റുമായിരുന്ന കെകെ.കൃഷ്ണൻ അന്തരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം.
ഒഞ്ചിയം ഏരിയിൽ സി പിഐഎം നെ വളർത്തിയെടുക്കാൻ ത്യാഗോജ്ജലമായ പ്രവർത്തനം നടത്തിയും പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നിൽ നിന്നും നയിച്ച ധീരനായ പോരാളിയായിരുന്നു അദ്ദേഹം.


ഏറാമല പഞ്ചായത്തിൽ പാർട്ടി വിരുദ്ധമാരുടെ അക്രമങ്ങളെ പ്രതിരോധിക്കാൻ കെ.കെ കൃഷണൻ നേതൃത്വം നൽകിയിരുന്നു. ടി പി ചന്ദ്രശേഖരൻ വധ കേസിൽ പൊലീസ് പ്രതിചേർത്തെങ്കിലും വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്..
Senior CPI(M) leader from Onchiyam K.K. Krishnan passed away