വടകര: (vatakara.truevisionnews.com) കലാകാരന്റെ ഉള്ളുരുകുന്ന ജീവിത കഥ അവതരിപ്പിക്കുന്ന ‘പൊന്നാട’ ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു. ഷോർട്ട് ഫിലിമിന്റെ യൂട്യൂബ് പ്രകാശനം ജാനു തമാശകളിലൂടെ പ്രസിദ്ധരായ ലിധി ലാൽ, സുധൻ തത്തോത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.
നാടകക്കാരന്റെ ഉള്ളുരുകുന്ന ജീവിത കഥയിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം ആണ് 'പൊന്നാട'. പൊന്നാടയും പുരസ്കാരങ്ങളും ഏറ്റുവാങ്ങുമ്പോഴും തീവ്രമായ ജീവിത ദുഃഖങ്ങളിൽ പെട്ട് ഉഴലുന്ന കലാകാരനെയാണ് ഇതിൽ വരച്ചുകാട്ടുന്നത്.


ഗ്രീൻ ടെക്നോളജി ഹാളിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യാതിഥി ആയി. മണലിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. അശ്വന്ത് ബട്ടർഫ്‌ലൈ, പ്രേംകുമാർ വടകര, ഡോ. ജ്യോതി കുമാർ, എ.രാജൻ, സി.പി.ചന്ദ്രൻ, ആസിഫ് കുന്നത്ത്, അയ്യൽ ഇംപാല, ക്ലിന്റ് മനു തുടങ്ങിയവർ സംസാരിച്ചു.
സിനിമ-നാടക നടൻ മുഹമ്മദ് പേരാമ്പ്ര, പപ്പൻ നരിപ്പറ്റ, വടയക്കണ്ടി നാരായണൻ, മണലിൽ മോഹനൻ തുടങ്ങിയവരാണ് ഹ്രസ്വചിത്രത്തിലെ അഭിനേതാക്കൾ. അശ്വന്ത് ബട്ടർഫ്ലൈ, അയ്യൽ ഇംപാല, ക്ലിന്റ് മനു എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചത്. ഇംപാല ടോക്‌സ് എന്ന ചാനലിൽ ഈ ഹ്രസ്വചിത്രം ലഭ്യമാവും. 'മിസ്റ്ററി ഓഫ് ഫോറസ്റ്റ്' എന്ന അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ പരിസ്ഥിതി ഹ്രസ്വചിത്രവും ഇതേ ചാനലിൽ ലഭ്യമാണ്.
'Ponnada' short film released