മേമുണ്ട: (vatakara.truevisionnews.com)മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനവാരാഘോഷം മികവാർന്നു. ഇതിന്റെ ഭാഗമായി സ്കൂളിൽ ഐഎസ്ആർഒയുടെ മുഴുവൻ ബഹിരാകാശ ദൗത്യങ്ങളും പ്രദർശിപ്പിച്ചു. ബഹിരാകാശ സെമിനാർ, സയൻസ് മാഗസിൻ പ്രകാശനം, വിവിധ വിഡിയോ പ്രദർശനങ്ങൾ തുടങ്ങി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ നടക്കുക.
25ന് ശാസ്ത്രജ്ഞനോടൊപ്പം പരിപാടിയിൽ ഐഎ സ്ആർഒ ചാന്ദ്രയാൻ ദൗത്യ അംഗമായ വി സനൂജ് പങ്കെടുക്കും. റിട്ട. ഡിഡിഇ മനോജ് മണിയൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർഒ ടെക്നിക്കൽ ഓഫീസർ ആർ അനീഷ്, സ്കൂൾ മാനേജർ എം നാരായണൻ, പി പി പ്രഭാകരൻ, പ്രിൻസിപ്പൽ ബി ബീന, സി വി കുഞ്ഞമ്മദ്, പ്രധാ നാധ്യാപകൻ പി കെ ജിതേഷ്, ഡെപ്യൂട്ടി എച്ച്എം ജയറാം, വി നിസി, പാർവണ ഉണ്ണി എന്നിവർ സംസാരിച്ചു
Moon Day Week Celebration ISRO Space Mission Exhibition at Memunda Higher Secondary School