വടകര: (vatakara.truevisionnews.com) തയ്യുള്ളതിൽ രാജന്റെ 'നിർവാണം' എന്ന നാടകം ബുദ്ധചരിതത്തിന്റെ വേറിട്ട ആവിഷ്‌കാരമാണെന്ന് പ്രഭാഷകനും റിട്ട. അധ്യാപകനുമായ കെ.വിജയൻ പണിക്കർ അഭിപ്രായപ്പെട്ടു. 'ഓർമ' എന്ന പരിപാടിയിൽ നിർവാണത്തിന്റെ ഇംഗ്ലീഷ് പാഠത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു പതിറ്റാണ്ടുമുമ്പ് രചിക്കപ്പെട്ട ഈ നാടകം വർത്തമാനകാല സാമൂഹിക രാഷ്ട്രീയ ജീവിതത്തിലെ അപ്രഭംശങ്ങൾക്കുനേരെ വിരൽ ചൂണ്ടുന്നുണ്ട്. ചടങ്ങിൽ പുറന്തോടത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ടി.കെ വിജയരാഘവൻ, കെ.പി സുനിൽ കുമാർ, കെ.എ മനാഫ്, പി.സോമശേഖരൻ എന്നിവർ സംസാരിച്ചു.


K Vijayan Panicker says that Rajan's play Nirvanam Thayyullathil is a unique expression of the Buddha's life